ഇനി എന്റെ ചിത്രത്തിൽ‍ നായകൻ മമ്മൂട്ടി


കൊച്ചി:  മെഗാസ്റ്റാർ  മമ്മൂട്ടിയെ ‍കേന്ദ്രകഥാപാത്രമാക്കി  സത്യൻ അന്തിക്കാട് പുതിയ ചിത്രമൊരുക്കാൻ ഒരുങ്ങുകയാണെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു. കേരളത്തിലെ മികച്ച കർ‍ഷകർ‍ക്കായി കൈരളി ടിവി നൽ‍കുന്ന കതിർ‍ അവാർ‍ഡുകൾ‍ മമ്മൂട്ടി വിതരണം ചെയ്യുന്ന ചടങ്ങിൽ‍ മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ ഇത് സംബന്ധിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് മമ്മൂട്ടിയുമൊത്തുള്ള തന്റെ പുതിയ ചിത്രത്തെ കുറിച്ച് വീണ്ടും സൂചിപ്പിച്ചിരിക്കുകയാണ്.

ഒരു സംവിധായകൻ തന്റെ സിനിമയിൽ‍ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാൽ‍ പിന്നെ അദ്ദേഹത്തിന് മനഃസമാധാനം ഉണ്ടാകില്ലെന്നും, പല സമയങ്ങളിലും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപത്രം ഇങ്ങനെ നടന്നാൽ‍ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിൽ‍ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ‍ അന്തിക്കാട് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞട്ടില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

സത്യൻ‍ അന്തിക്കാടിന്റെ കിന്നാരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്, ഗോളാന്തര വാർ‍ത്ത, no. 1 സ്‌നേഹതീരം, ഒരാൾ മാത്രം എന്നീ ചിത്രങ്ങളിൽ മമ്മൂട്ടി അബിനയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed