കൊടുംവരൾച്ചയിൽ ചെന്നൈ; സ്വിമ്മിംഗ് പൂളിൽ മകനൊപ്പം നീന്തുന്ന ചിത്രം പങ്കുവെച്ച ് സൗന്ദര്യ രജനീകാന്ത് വിവാദത്തിൽ
ചെന്നൈ: കടുത്ത വരൾച്ചയിലാണ് ചെന്നൈ. കുടിവെള്ളം പോലുമില്ലാതെ ചെന്നൈ നിവാസികൾ വലയുന്പോൾ സ്വിമ്മിംഗ്പൂളിൽ മകനൊപ്പം നീന്തിത്തുടിക്കുന്ന ചിത്രങ്ങൾ പങഅകുവെച്ച രജനീകാന്തിന്റെ മകളും നടിയുമായ സൗന്ദര്യ രജനീകാന്ത് വിവാദത്തിൽ.
മകനെ നീന്തൽ പഠിപ്പിക്കുന്നു എന്ന അടിക്കുറിപ്പുമായെത്തിയ ചിത്രത്തിന് താഴെ ആരാധകരുടെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഒടുവിൽ ട്രോളും പ്രതിഷേധവും ശക്തമായതോടെ മാപ്പു പറഞ്ഞ് സൗന്ദര്യ ചിത്രം നീക്കുകയായിരുന്നു. വിമർശനത്തെ ഉൾക്കൊണ്ട് ചിത്രം പിൻവലിക്കുകയാണെന്നും ചെന്നൈയിലെ ജല ദൗർലഭ്യം ഗൗരവമായി മനസ്സിലാക്കുന്നുവെന്നും സൗന്ദര്യ പിന്നീട് ട്വീറ്റ് ചെയ്തു. കുട്ടികൾക്ക് ചെറുപ്പം മുതലേ ശാരീരികമായ കായികാദ്ധ്വാനം നൽകേണ്ടതിന്റെ പ്രാധാന്യം പറയുന്നതിനു വേണ്ടിയായിരുന്നു ആ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചതെന്നും സൗന്ദര്യ കൂട്ടിച്ചേർത്തു..

