‘സച്ചിന്‍’ തീയേറ്ററുകളിലേക്ക്


കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ‘സച്ചിന്‍’  ജൂലൈ 12നു  പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യുസര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് മണിക്കൂര്‍ പതിനാറ് മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഖ്യം. 

സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രം ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥയാണ് പറയുന്നത്അ. അപ്പാനി ശരത്, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങള്‍.

ജെ.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed