ഫേസ്ബുക്ക് ലിബ്ര ഇന്ത്യയിൽ വരില്ല


ബംഗളൂരു: ഫേസ്ബുക്കിന്‍റെ ക്രിപ്റ്റോകറൻസി ലിബ്ര ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് സൂചന. ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് രാജ്യത്തുള്ള നിരോധനം പരിഗണിച്ചാണ് ഫേസ്ബുക്കിന്‍റെ പിന്മാറ്റം. ലിബ്ര അവതരിപ്പിക്കാൻ അനുമതി തേടി ഫേസ്ബുക്ക് ഇതുവരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിസ, മാസ്റ്റർകാർഡ്, ഊബർ തുടങ്ങി 28 ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫേസ്ബുക്ക് പുറത്തിറക്കുന്ന ലിബ്ര അടുത്ത വർഷം മുതൽ വിപണിയിലവതരിപ്പിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed