മിൽമയുടെ പുതിയ ലോംഗ് ലൈഫ് മിൽക്ക്


തിരുവനന്തപുരം: മിൽമയുടെ പുതിയ അൾട്രാ ഹൈ ടെംപറേച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്‌ലൈഫ് പാലിന്‍റെ വിപണനോദ്ഘാടനം നിർവഹിച്ചു. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വനം-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി കെ. രാജുവും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മിൽമ മലബാർ മേഖലാ യൂണിയൻ പുതുതായി കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്ഥാപിച്ച മലയോര ഡയറിയിൽ ഉത്പാദിപ്പിക്കുന്ന യുഎച്ച്ടി പാൽ കേരളത്തിലെ ആദ്യ സംരംഭമാണ്.

അൾട്രാ ഹൈ ടെംപറേച്ചർ പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ലോംഗ് ലൈഫ് പാൽ തണുപ്പിച്ച് സൂക്ഷിക്കാതെ കുറഞ്ഞത് 90 ദിവസം ഉപയോഗിക്കാൻ സാധിക്കും. വൈറ്റമിൻ എ, ഡി എന്നിവ ചേർത്താണ് ഈ പാൽ വിപണിയിൽ എത്തിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed