സുരേഷ് ഗോപി ശോഭന നസ്രിയ നിർമ്മാണം ദുൽഖർ സൽമാൻ; സംവിധാനം അനൂപ് സത്യൻ


എറണാകുളം"  യുവതാരം ദുൽഖർ സൽമാൻ  നിർമ്മിക്കാൻ പോകുന്ന രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകൻ ആയി അരങ്ങേറുന്ന ചിത്രം ആണിതെന്നാണ് റിപ്പോർട്ട്.  പുതുമുഖങ്ങളെ അണിനിരത്തി ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം നടന്നിരുന്നു.

 നായക വേഷത്തിൽ സുരേഷ് ഗോപിയെത്തുന്ന പുതിയ ചിത്രത്തിൽ   ശോഭന, നസ്രിയ എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന സപ്റ്റംബർ മാസത്തിൽ ആരംഭിക്കുമെന്നാണ് സൂചന.

ഈ ചിത്രത്തിൽ ദുൽഖറും അതിഥി വേഷത്തിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന സുരേഷ് ഗോപി മൂന്നോളം മലയാള ചിത്രങ്ങളും ഏതാനും അന്യ ഭാഷ ചിത്രങ്ങളും കമ്മിറ്റ് ചെയ്ത് കഴിഞ്ഞു. ഏറെ കാലത്തിനു ശേഷം ആണ് ശോഭന മലയാളത്തിൽ എത്താൻ പോകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed