പു​തി​യ ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ലിം​ഗ് സം​വി​ധാ​നം ഒ​ക്‌ടോബ​ർ മു​ത​ൽ


മുംബൈ: ജിഎസ്ടി റിട്ടേണ്‍ ഓരോ മാസവും ഫയൽ ചെയ്യുന്ന പുതിയ സംവിധാനം ഒക്‌ടോബർ മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രാലയം. ജിഎസ്ടി കൗണ്‍സിലിന്‍റെ നിർദേശപ്രകാരം പുതിയ സംവിധാനം ജൂലൈ മുതൽ നടപ്പിലാക്കാനായിരുന്നു ധനമന്ത്രാലയം നേരത്തെ പദ്ധതിയിട്ടിരുന്നത്. പുതിയ സംവിധാനമായ ജിഎസ്ടി ആർഇടി -01 പ്രാബല്യത്തിൽ വരുന്നതോടെ 2020 ജനുവരി മുതൽ നിലവിലുള്ള ജിഎസ്ടിആർ- 3ബി സംവിധാനം പൂർണമായി ഇല്ലാതാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed