ബാധ്യത തീർത്തുകൊണ്ടിരിക്കുകയാണെന്ന് അനിൽ അംബാനി


ന്യൂഡൽഹി: സാന്പത്തിക ബാധ്യതകൾ തീർത്തുകൊണ്ടിരിക്കുകയാണെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി വ്യക്തമാക്കി. 14 മാസംകൊണ്ട് 35,000 കോടി രൂപയുടെ ബാധ്യത തീർപ്പാക്കിയതായി പ്രത്യേക കോണ്‍ഫറൻസിൽ അദ്ദേഹം മാധ്യമപ്രവർത്തകരെ അറിയിച്ചു. കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സാന്പത്തിക പിന്തുണയില്ല.

24,800 കോടി രൂപയുടെ വായ്പയും 2018 ഏപ്രിൽ ഒന്നു മുതൽ 2019 മേയ് 31 വരെയുള്ള പലിശയിനത്തിൽ 10,600 കോടി രൂപയും കൊടുത്തതായി അനിൽ അംബാനി പറഞ്ഞു. റിലയൻസ് ഗ്രൂപ്പ് കന്പനികളുടെ ഓഹരികൾക്കെതിരേ വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ട്. അത് തങ്ങളുടെ ഓഹരിയുടമകളെ പ്രതികൂലമായി ബാധിക്കുന്നതിൽ അദ്ദേഹം ആശങ്ക അറിയിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed