വാട്സാപ്പ് ദുരുപയോഗം ചെയ്യുന്നവർക്കെതിരേ ഇനി നിയമ നടപടി
മുംബൈ: ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്സാപ്പിന്‍റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കന്പനി. നിയന്ത്രണം മറികടന്ന് ഒരേസമയം ഒരുപാട്പേർക്ക് മെസേജ് അയയ്ക്കുക, വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് വാട്സാപ്പിന്‍റെ പുതിയ നീക്കം.
ഈ വർഷം ഡിസംബർ ഏഴു മുതലാണ് നയലംഘകർക്കെതിരേ നിയമ നടപടി സ്വീകരിക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്നും വാട്സാപ്പിന്റെ എഫ്എക്യു പേജിൽ വ്യക്തമാക്കുന്നു.

