കു­ട്ടനാ­ടൻ ബ്ലോ­ഗിൽ വി­നീത് ശ്രീ­നി­വാ­സനും


തി­രക്കഥാ­കൃ­ത്ത് സേ­തു­ ആദ്യമാ­യി­ സംവി­ധാ­യകനാ­കു­ന്ന മമ്മൂ­ട്ടി­ച്ചി­ത്രമാ­യ ഒരു­ കു­ട്ടനാ­ടൻ ബ്ലോ­ഗിൽ വി­നീത് ശ്രീ­നി­വാ­സൻ അതി­ഥി­ താ­രമാ­യി­ എത്തും. സി­നി­മയു­ടെ­ ചി­ത്രീ­കരണം ഇപ്പോൾ ആലപ്പു­ഴയിൽ പു­രോ­ഗമി­ക്കു­കയാ­ണ്. ലണ്ടനി­ലും ചി­ത്രീ­കരണമു­ണ്ട്. ഈ ഷെ­ഡ്യൂ­ളി­ലാണ് വി­നീത് ശ്രീ­നി­വാ­സൻ ജോ­യിൻ ചെ­യ്യു­ന്നത്. ജേ­ക്കബ് ഗ്രി­ഗറി­, സഞ്ജു­ ശി­വറാം, ആദിൽ ഇബ്രാ­ഹിം തു­ടങ്ങി­യ യു­വതാ­രങ്ങളും ചി­ത്രത്തിൽ അണി­നി­രക്കു­ന്നു­ണ്ട്. യു­വതലമു­റയു­ടെ­ ചങ്ങാ­തി­യാ­യ ഹരി­യേ­ട്ടനെ­ന്ന കഥാ­പാ­ത്രത്തെ­യാണ് മമ്മൂ­ട്ടി­ അവതരി­പ്പി­ക്കു­ന്നത്. ലക്ഷ്മി­ റാ­യി­യും അനു­സി­താ­രയും ഷംനാ­കാ­സി­മു­മാണ് ഒരു­ കു­ട്ടനാ­ടൻ ബ്ലോ­ഗി­ലെ­ നാ­യി­കമാർ. അനന്താ­ വി­ഷന്റെ­ ബാ­നറിൽ പി­.കെ­. മു­രളീ­ധരനും ശാ­ന്താ­മു­രളി­യും ചേ­ർ­ന്ന് നി­ർ­മ്മി­ക്കു­ന്ന ചി­ത്രത്തി­ന്റെ­ സഹസംവി­ധാ­യകൻ ഉണ്ണി­മു­കു­ന്ദനാ­ണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed