ചി­ത്രലേ­ഖയു­ടെ­ ഭൂ­മി­തി­രി­ച്ചെ­ടു­ത്താൽ‍ സർ‍­ക്കാ­രി­നെ­തി­രേ­ രണ്ടാം ഭൂ­സമരം: എം.എം ഹസൻ‍


കണ്ണൂർ‍: സി.പി.എം. പീഡനത്തിന്‌ ഇര യായ ദളിത്‌ യുവതി ചിത്രലേഖയ്‌ക്ക് ഉമ്മ ൻാണ്ടി സർ‍ക്കാർ‍ അനുവദിച്ച ഭൂമിയിൽ‍ ധനസഹായം പിൻ‍വലിക്കാൻ‍ എൽ‍.ഡി.എഫ്‌ സർ‍ക്കാർ‍ തയ്യാറായാൽ‍ അതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന്‌ കെ.പി.സി.സി പ്രസിഡണ്ട്‌ എം.എം ഹസൻ. ജനമോചനയാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അദ്ദേഹം കാട്ടാന്പള്ളിയിലെ ചിത്രലേഖയുടെ നിർ‍മ്മാണത്തിൽ‍ ഇരിക്കുന്ന വീട്‌ സന്ദർ‍ശിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. 

ചിത്രലേഖയുടെ അമ്മമ്മ നൽ‍കിയ ഭാഗപത്രത്തിൽ‍ രേഖപ്പെടുത്തിയ ഭൂമി സ്വന്തമായി ഉള്ളതിനാൽ‍ സർ‍ക്കാർ‍ ഭൂമി നൽ‍കുന്നത്‌ നിയമാനുസൃതമല്ലെന്ന വാദം
അർ‍ത്ഥരഹിതമാണ്‌. സി.പി.എമ്മിന്റെ ഭീഷണിയെ തുടർ‍ന്നാണ്‌ ചിത്രലേഖയ്‌ക്ക് കണ്ണൂരിലേക്ക്‌ പലായനം ചെയേ്േണ്ടിവന്നത്‌. അന്ന്‌ യു.ഡി.എഫ്‌ സർ‍ക്കാർ‍ വീട്‌ വയ്‌ക്കാൻ‍ കാട്ടാന്പള്ളിയിൽ‍ അഞ്ച്‌ സെന്റ്‌ ഭൂമിയും അതിൽ‍ വീട്‌ നിർ‍മ്മിക്കാൻ‍ അഞ്ച്‌ ലക്ഷം രൂപയും അനുവദിച്ച്‌ നൽ‍കിയിരുന്നു. ദളിത്‌ കുടുംബത്തെ സഹായിക്കാനുള്ള ഒരു സർ‍ക്കാരിന്റെ തീരുമാനത്തെ തുടർ‍ന്ന്‌ വരുന്ന മറ്റൊരു സർ‍ക്കാർ‍ പിൻ‍വലിക്കുന്നത്‌ ഉചിതമല്ലെന്നും അദ്ദേഹം പറഞ്‍ഞു. 

പതിനെട്ടോളം ദളിത്‌ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച 1957 ലെ ഇ.എം.എസ്‌ സർ‍ക്കാരിനെതിരേ ആദ്യത്തെ ജനകീയസമരം കാട്ടാന്പള്ളിയിൽ‍ നിന്നുമാണ്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ‍ നടന്ന ജനകീയസമരത്തിന്‌ മുന്നിൽ‍ അന്നത്തെ മുഖ്യമന്ത്രിക്ക്‌ മുട്ടുമടക്കേണ്ടി വന്നു. അത്‌ കണ്ണൂരിൽ‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിസ്‌മരിക്കരുതെന്ന്‌ എം.എം ഹസൻ ഓർമ്മിപ്പിച്ചു. ചിത്രലേഖയുടെ ഭൂമി സർ‍ക്കാർ‍ തിരിച്ചെടുത്താൽ‍ 1957 ലെ കാട്ടാന്പള്ളി സമരം വീണ്ടും ആവർ‍ത്തിക്കുമെന്നും എം.എം ഹസൻ‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed