എം.എൽ.എ ആയി ചാക്കോച്ചൻ
മിമിക്രി ആർട്ടിസ്റ്റും അവതാരകനും നടനുമായ രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരഭമായ പഞ്ചവർണ്ണതത്തയിൽ കുഞ്ചാക്കോ ബോബൻ എം.എൽ.എയായെത്തുന്നു. ജയറാമും കുഞ്ചാക്കോബോബനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ പുതുമയുള്ള വേഷപ്പകർച്ചയുമായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഇവർ തമ്മിൽ കണ്ടുമുട്ടുന്പോഴെല്ലാം ആശയപരമായി ജീവിതത്തിലെ കുറെ അനുഭവങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നായികയായി വരുന്നത് അനുശ്രീയാണ്. അ
നുശ്രീ കുഞ്ചാക്കോബോബന്റെ ഭാര്യാവേഷമാണ് കൈകാര്യം ചെയ്യുന്നത്. ജനാർദ്ദനൻ, സലിംകുമാർ, ധർമ്മജൻ ബോൾഗാട്ടി, അശോകൻ, സാജൻ പള്ളുരുത്തി, കുഞ്ചൻ, ബാലാജി, അനുശ്രീ, മല്ലികാ സുകുമാരൻ, ജോജുജോർജ്ജ്, മണിയൻ പിള്ള രാജു, നന്ദൻ ഉണ്ണി, പാർവ്വതി സോ
മനാഥ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.




