ശ്രി­യയുടെ വി­വാ­ഹ വാ­ർ­ത്ത വ്യാ­ജം


ടി ശ്രിയ ശരൺ ഉടൻ വിവാഹിതയാകുന്നു എന്ന വാർത്ത വ്യാജമാണെന്ന് ശ്രിയയുടെ കുടുംബം. ഈ മാർച്ചിൽ റഷ്യൻ കാമുകനുമായി ശ്രിയയുടെ വിവാഹമുണ്ടാകുമെന്ന് സമൂഹ്യ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നതിനായി കഴിഞ്ഞ ദിവസം ശ്രിയ ആഭരണങ്ങളും വസ്ത്രങ്ങളും ഓർഡർ ചെയ്തിരുന്നു. ഇതാണ് വിവാഹം സംബന്ധിച്ച കിംവദന്തികൾക്ക് തുടക്കം കുറിച്ചതെന്നാണ് ശ്രിയയുടെ കുടുംബം പറയുന്നത്. ഡെറാഡൂൺ സ്വദേശിയായ ശ്രിയ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ്. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരനാണ് ശ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അരവിന്ദ് സാമിയും ഇന്ദ്രജിത്തുമാണ് ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തെലുങ്കിൽ ഗായത്രി, വീരഭോഗ വസന്ത രായലു എന്നീ ചിത്രങ്ങളിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed