ഇന്ത്യയിൽ മൊബൈൽ ഫോണുകൾക്ക് വിലകുറയും


ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില കുറയും. മൊബൈൽ ഫോൺ നിർമാണത്തിനായി ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതിനാലാണ് വില കുറയുന്നതിന്. 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. ബാറ്ററിയുടെ ഭാഗങ്ങൾ, ലെൻസ്, ബാക്ക് കവർ, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉൾപ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.

ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ ആലോചിച്ചതായി ഈ മാസം ആദ്യം വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈൽ ഫോൺ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നത് വൻകിട ആഗോള നിർമ്മാതാക്കളെ ഇന്ത്യയിൽ വലിയ തോതിലുള്ള മൊബൈൽ അസംബ്ലി ലൈനുകൾ സ്ഥാപിക്കാൻ സഹായിക്കുമെന്ന് ടാക്‌സ് കൺസൾട്ടൻസി സ്ഥാപനമായ മൂർ സിംഗിയിലെ ഡയറക്ടർ രജത് മോഹൻ പറഞ്ഞു. ഈ നീക്കം ഇന്ത്യയുടെ മൊബൈൽ ഫോൺ നിർമാണത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ പറഞ്ഞു. ആപ്പിൾ പോലുള്ള കമ്പനികൾക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വർധിപ്പിക്കുകയും ചെയ്യും.

article-image

ASADSDXDADSD

You might also like

Most Viewed