അദാനിയെ പിൻതള്ളി അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ഇതോടെ ആഗോള അതിസന്പന്ന പട്ടികയിൽ ആദ്യ പത്തിൽ അംബാനിയെത്തി. മുകേഷ് അംബാനിക്ക് ഇപ്പോൾ 103 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുണ്ടെന്നാണ് ഹുറൂൺ റിച്ച് ലിസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 24 ശതമാനത്തിന്‍റെ വർധനവുണ്ടായി.
20 ബില്യൺ ഡോളറാണ് 2021ൽ അംബാനിക്ക് നേടാനായത്. അദാനിയുടെ ആസ്തി ഒരു വർഷം കൊണ്ട് 49 ബില്യൺ ഡോളർ വർദ്ധിച്ചതായും ഹുറൂൺ ലിസ്റ്റ് പറയുന്നു. ജെഫ് ബെസോസ് 2021ൽ ഉണ്ടാക്കിയതിലധികം നേട്ടമുണ്ടാക്കാൻ അദാനിക്ക് സാധിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം. നൈക്ക ഉടമ ഫാൽഗുനി നയാറാണ് പുതിയതായി ധനികരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരി. റിയൽ എേസ്റ്ററ്റ് സ്ഥാപനമായ എം3എമ്മുമായി ചേർന്ന് ഗവേഷണ പ്ലാറ്റ്ഫോമായ ഹുറൂണാണ് പട്ടിക തയാറാക്കിയത്. 2557 കന്പനികളിൽ നിന്നും 69 രാജ്യങ്ങളിൽ നിന്നുമായി 3381 ശതകോടീശ്വരന്മാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

