പുതിയ 50 ഷോറൂമുകളുമായി മഹീന്ദ്ര
മുംബൈ: പുതിയ 50 ഷോറൂമുകളുമായി ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി ബ്രാന്‍ഡ് പ്രീ- ഓണ്‍ഡ് കാറുകളുടെ റീടെയ്‌ലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്. രാജ്യത്തെ ഒന്നാം, രണ്ടാം, മൂന്നാം നിര നഗരങ്ങളിലാണ് പുതിയ ഫ്രാഞ്ചൈസികൾ കമ്പനി ആരംഭിച്ചത്. നിലവിലുള്ള മഹാമാരി മൂലം സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടായിട്ടും ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി പൊതുഗതാഗതത്തിന് പകരം സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് എംഎഫ്‌സിഡബ്ല്യുഎല്‍ അതിന്റെ സ്‌റ്റോര്‍ ശൃംഖല വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുകയാണ്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, കേരളം, തമിഴ്‌നാട് എന്നിവയാണ് പുതിയ എംഎഫ്‌സിഡബ്ല്യുഎല്‍ സ്‌റ്റോറുകള്‍.
വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തില്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലനിര്‍ണയവും മികച്ച നിലവാരവുമുള്ള യൂസ്ഡ് കാറുകള്‍ നല്ലൊരു മാര്‍ഗമാണെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് സിഇഒയും എംഡിയുമായ അശുതോഷ് പാണ്ഡെ പറഞ്ഞു. ഈ പ്രവണത ടയര്‍ II / III ഇന്ത്യയില്‍ വളരെയധികം കൂടുതലും പ്രബലവുമാണെന്നും അതിനാല്‍ വിദൂര നഗരങ്ങളിലേക്ക് അതിവേഗം സാന്നിധ്യം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂസ്ഡ് കാറുകള്‍ വില്‍പ്പനയും വാങ്ങലും, 118 പോയിന്റ് പരിശോധന റിപ്പോര്‍ട്ട്, മഹീന്ദ്ര സര്‍ട്ടിഫൈഡ് യൂസ്ഡ് കാറുകള്‍ക്ക് വാറന്റി, അനായാസ വായ്പ, തടസ്സരഹിതമായ ആര്‍ടിഒ കൈമാറ്റം എന്നിവ ഓരോ പുതിയ എംഎഫ്‌സിഡബ്ല്യുഎല്‍ സ്‌റ്റോറുകളും വാഗ്ദാനം ചെയ്യുന്നു. ശുചിത്വവും അണുനശീകരണവും ഉറപ്പാക്കുന്നതിന് എംഎഫ്‌സിഡബ്ല്യുഎല്‍ അതിന്റെ സ്‌റ്റോറുകളില്‍ വില്‍ക്കുന്ന ഓരോ കാറിനും രണ്ട് ഫെയ്‌സ് മാസ്‌കുകള്‍, ഒരു ജോടി ഗ്ലൗസുകള്‍, കാര്‍ അണുവിമുക്തമാക്കല്‍ സ്‌പ്രേ, ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയും വാഹനം അണുവിമുക്തമാക്കുന്നതിന് പിന്തുടരേണ്ട ഘട്ടംഘട്ടമായ പ്രക്രിയയുടെ ലഘുലേഖയും അടങ്ങിയ ഒരു ശുചിത്വ കിറ്റ് നല്‍കും.

