വസ്ത്രങ്ങളും ആക്‌സസറീസും വില്‍ക്കാനൊരുങ്ങി യമഹ
ന്യൂഡൽഹി: ടൂവീലര്‍ പ്രേമികളുടെ ഹരമായ യമഹ അപ്പാരല്‍സ് ആന്‍ഡ് ആക്‌സസറി വിഭാഗത്തിലേക്കും. ഓണ്‍ലൈനിലൂടെ ബ്രാന്‍ഡ് വസ്ത്രങ്ങളും ആക്‌സസറികളും വില്‍ക്കുമെന്നും ഇതിനായി ആമസോണുമായി കരാറിലേര്‍പ്പെട്ടെന്നും കമ്പനി അറിയിച്ചു. ബൈക്കേഴ്‌സ് അപ്പാരല്‍സ് ആയിരിക്കും മെര്‍ക്കന്‍ഡൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വില്‍ക്കുക.
റൈഡിംഗ് ടീ ഷര്‍ട്ടുകള്‍ കോട്ടുകള്‍ എന്നിവയെല്ലാം യമഹ ബ്രാന്‍ഡില്‍ തന്നെ ഇനി യമഹ ബൈക്ക് ഉടമകള്‍ക്ക് ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം. ടു വീലര്‍ സ്റ്റിക്കേഴ്‌സ്, കീ ചെയ്‌നുകള്‍ തുടങ്ങിയ ആക്‌സസറികളാകും ഇവയ്‌ക്കൊപ്പം ഓണ്‍ലൈനിലൂടെ ലഭ്യമാകുക. ഇന്ത്യയിലുടനീളം വില്‍പ്പനയ്ക്ക് യമഹ പദ്ധതി ഇട്ടിരിക്കുന്നു.

