ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍; ആമസോണ്‍ സെബിക്ക് പരാതി നല്‍കി


ന്യൂഡൽഹി: ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഓഹരി വില്‍പ്പന സംബന്ധിച്ച് വന്‍ പോരാണ് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണും റിലയന്‍സും തമ്മില്‍ നടക്കുന്നത്. ഫ്യൂച്ചര്‍ റീറ്റെയ്ല്‍ റിലയന്‍സ് സ്വന്തമാക്കുന്നത് തടയുന്നത് സംബന്ധിച്ച് സിംഗപ്പൂര്‍ കോടതിയില്‍ ആമസോണിന്റെ പരാതി നിലനില്‍ക്കെ സെബിക്കും പരാതി എത്തിയിരിക്കുകയാണ്. ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് ആമസോണ്‍ സെബിക്ക് പരാതി നല്‍കിയിട്ടുള്ളത്. 

2019ലെ കരാര്‍ ലംഘിച്ചാണ് റിലയന്‍സ് റീട്ടെയിലുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് 34 ലക്ഷം ഡോളറിന്റെ കരാറിലേര്‍പ്പെട്ടതെന്നാണ് ആമസോണ്‍ ആരോപിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളനുസരിച്ച് റിലയന്‍സിന് ഉടമസ്ഥാവകാശം കൈമാറാം എന്നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഓഹരി ഉടമകള്‍ക്കായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അജയ് ത്യാഗിക്കാണ് ആമസോണ്‍ പരാതി നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് കരാറിന് അംഗീകാരം നല്‍കരുതെന്നാണ് ആമസോണിന്റെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed