ആഗോള സന്പദ് വ്യവസ്ഥ പഴയ പ്രതാപത്തിലേക്കെത്താൻ സമയമെടുക്കും; ഐഎംഎഫ്


വാഷിംഗ്ടണ്‍ ഡിസി: കോവിഡിന്‍റെ ആഘാതത്തിൽനിന്ന് ആഗോള സന്പദ് വ്യവസ്ഥ പൂർണമായും കരകയറാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ സമയമെടുക്കുമെന്ന് ഇന്‍റർനാഷണൽ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്). 2020ൽ ജിഡിപിയിൽ മൂന്ന് ശതമാനം ഇടിവുണ്ടാകുമെന്ന മുൻ പ്രവചനം പുതുക്കേണ്ടിവരും- ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ ലോകരാജ്യങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രതീക്ഷിച്ചതിലും മോശമാണ്. സന്പദ് വ്യവസ്ഥ എപ്പോൾ പഴയപടി ആകുമെന്ന് പറയാനാകില്ല. മഹാമാരി നൽകിയ വെല്ലുവിളികളെ അതിജീവിച്ചുവേണം മുന്നോട്ടുപോകേണ്ടത്. വിപണികൾ വീണ്ടും തുറക്കുകയും വ്യാപാരത്തിന്‍റെ സുഗമമായി നടക്കുകയും വേണം- ക്രിസ്റ്റലീന വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed