പ്രതിദിനം 2 ജി.ബി സൗജന്യ ഡാറ്റയുമായി വീണ്ടും റിലയൻസ് ജിയോ
റിലയൻസ് ജിയോ വീണ്ടും പ്രതിദിനം രണ്ടു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നൽകുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായിരിക്കും ജിയോ ഡാറ്റ പാക്കെന്നപേരിൽ രണ്ട് ജിബി പ്രതിദിനം സൗജന്യമായി ലഭിക്കുക. കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ട്വിറ്ററിലും മറ്റും സൗജന്യ ഡാറ്റ ലഭിച്ചതായി പലരും പറയുന്നുണ്ട്. ഇതാദ്യമായമല്ല ജിയോ സൗജന്യ ഡാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നത്. നിലവിലുള്ള ഡാറ്റ കഴിയുമ്പോഴാണ് കൂടുതലായി ലഭിച്ച 2 ജി.ബിയിൽനിന്ന് ഉപയോഗിക്കുക.

