കുട്ടികൾക്കുള്ള എം.ഐ ട്രക്ക് ബിൽഡറുമായി ഷവോമി
ഹോങ്കോങ്: ചൈനീസ് ഫോണ്‍ നിർമാതാക്കളായ ഷവോമി തങ്ങളുടെ വിപണി വിപുലമാക്കുന്നു. കുട്ടികൾക്കുള്ള എം.ഐ ട്രക്ക് ബിൽഡറാണ് ഷവോമി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഷവോമിയുടെ സ്മാർട്ട് ബൾബ്, ട്രിമ്മർ എന്നിവ ശ്രദ്ധ നേടിയിരുന്നു.
1199 രൂപയ്ക്കാണ് ഷവോമി എം.ഐ ട്രക്ക് ബിൽഡർ വിപണിയിലെത്തിച്ചിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഈ ഉൽപ്പന്നം ഉപഭോക്താക്കൾക്ക് ലാഭകരകമായ രീതിയിൽ വിപണിയിലെത്തിക്കാൻ കഴിയുന്നത്.
ഈ ട്രക്ക് ബിൽഡർ ഉപയോഗിച്ച് ട്രക്കോ ബുൾഡോസറോ നിർമ്‍മിക്കാം. എളുപ്പത്തിൽ സെറ്റ് ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ ബ്ലോക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 25 ഓടെ ട്രക്ക് ബിൽഡറുകൾ വിപണിയിലെത്തിക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്.

