7000 കോടിയുടെ സീ-ലിങ്ക് പ്രൊജക്റ്റ് റിലയൻസ് ഇൻഫ്രയ്ക്ക്
മുംബൈ: മുംബൈയിലെ വെർസോവാ-ബാന്ദ്ര സീ ലിങ്ക് പ്രോജക്ടിന്റെ കരാർ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചറിന്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവെലപ്മെന്റ് കോർപറേഷന്റെ പക്കൽ നിന്നാണ് 7000 കോടി രൂപയുടെ പ്രൊജക്റ്റ് കമ്പനി സ്വന്തമാക്കിയത്. വിവിധ റേറ്റിംഗ് ഏജൻസികൾ ഈയിടെ ഏറ്റവും കുറഞ്ഞ ‘D’ റേറ്റിംഗിലേക്ക് കമ്പനിയെ തരം താഴ്ത്തിയിരുന്നു. എന്നാൽ പ്രൊജക്റ്റ് നേടിയതിന് പിന്നാലെ ഓഹരി വില ഉയർന്നു.

