റെനോ ട്രൈബർ അവതരിച്ചു


ന്യൂഡൽഹി: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ എംപിവി മോഡൽ ട്രൈബറിന്‍റെ ആഗോള അവതരണം ഡൽഹിയിൽ നടന്നു. വാഹനം അവതരിപ്പിച്ചെങ്കിലും വില അടുത്ത മാസമേ പ്രഖ്യാപിക്കൂ. സബ് 4 മീറ്റർ വിഭാഗത്തിൽ 7 സീറ്റർ ട്രൈബർ സപ്റ്റംബറോടെ വിപണിയിലെത്തും. ആഗോള തലത്തിലേക്ക് എത്തിക്കും മുന്പ് ഇന്ത്യൻ ഉപയോക്താക്കൾക്കു മാത്രമായാണ് ട്രൈബർ അവതരിപ്പിച്ചത്. ചെന്നൈയിലെ പ്ലാന്‍റിലായിരിക്കും ഉൽപ്പാദനം.റെനോയുടെ ഇന്ത്യയിലെയും ഫ്രാൻസിലെയും ടീമുകളുടെ സംയുക്ത പദ്ധതിയുടെ ഫലമാണ് ട്രൈബർ എന്ന് റെനോ ഗ്രൂപ്പ് സിഇഒ തിയറി ബൊല്ലോർ പറഞ്ഞു.

ആധുനിക സൗകര്യങ്ങളും പ്രായോഗിക ഫീച്ചറുകളും ആകർഷകമായ ഇന്‍റീരിയറും ഇന്ധന ക്ഷമതയുമുള്ള ട്രൈബറിൽ അഞ്ചു സീറ്റിൽ ഈ വിഭാഗത്തിലെ ഏറ്റവും വലിയ ബൂട്ട് കപ്പാസിറ്റിയാണുള്ളത് (625 ലിറ്റർ). നാവിഗേഷനുള്ള എട്ട് ഇഞ്ച് മൾട്ടി മീഡിയ ടച്ച് സ്ക്രീനിൽ യുഎസ്ബിയിലൂടെ വീഡിയോകളും കാണാം. ഒരു ലിറ്റർ മൂന്നു സിലിണ്ടർ എൻജിൻ കരുത്തേകുന്ന വാഹനത്തിന് മികച്ച മൈലേജും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed