യു​​ട്യൂ​​ബ് മു​​ന്‍ സി​​ഇ​​ഒ സൂ​​സ​​ന്‍ വോ​​ജി​​സ്‌​​കി അ​​ന്ത​​രി​​ച്ചു


ക​​ലി​​ഫോ​​ർ​​ണി​​യ: വീ​​ഡി​​യോ ഷെ​​യ​​റിം​​ഗ് പ്ലാ​​റ്റ്ഫോ​​മാ​​യ യു​​ട്യൂ​​ബ് മു​​ന്‍ സി​​ഇ​​ഒ​​യും ഗൂ​​ഗി​​ളി​​ന്‍റെ ആ​​ദ്യ ജീ​​വ​​ന​​ക്കാ​​രിയുമായിരുന്ന സൂ​​സ​​ന്‍ വോ​​ജി​​സ്‌​​കി അ​​ന്ത​​രി​​ച്ചു. 56 വയസ്സായിരുന്നു. ക​​ലി​​ഫോ​​ർ​​ണി​​യ​​യ്ക്ക​​ടു​​ത്ത സാ​​ന്താ ക്ലാ​​ര സ്വ​​ദേ​​ശി​​നി​​യാ​​ണ്. ശ്വാ​​സ​​കോ​​ശ അ​​ര്‍​ബു​​ദം ബാ​​ധി​​ച്ച് ര​​ണ്ടു വ​​ര്‍​ഷ​​മാ​​യി ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സൂ​​സ​​ന്‍റെ ഭ​​ര്‍​ത്താ​​വ് ഡെ​​ന്നി​​സ് ട്രോ​​പ്പ​​റാ​​ണ് ഫേ​​സ്ബു​​ക്കി​​ലൂ​​ടെ മ​​ര​​ണ​​വി​​വ​​രം പു​​റ​​ത്തു​​വി​​ട്ട​​ത്. പ​​ര​​സ്യ​​ത്തി​​ന്‍റെ​​യും മാ​​ർ​​ക്ക​​റ്റിം​​ഗി​​ന്‍റെ​​യും ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന സൂ​​സ​​ൻ ഗൂ​​ഗി​​ൾ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്നു സൂ​സ​ൻ വോ​​ജ്‌​​സി​​ക്കി. 20 വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി അ​​വ​​ർ ടെ​​ക് വ്യ​​വ​​സാ​​യ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. സൂ​​സ​​ൻ വോ​​ജി​​സ്‌​​കി ഗൂ​​ഗി​​ളി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ സു​​പ്ര​​ധാ​​ന വ്യ​​ക്തി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​യി​​രു​​ന്നു​​വെ​​ന്നും മി​​ക​​ച്ച വ്യ​​ക്തി​​യും നേ​​താ​​വും സു​​ഹൃ​​ത്തു​​മാ​​യി​​രു​​ന്നു​​വെ​​ന്നും ഗൂ​​ഗി​​ള്‍ മേ​​ധാ​​വി സു​​ന്ദ​​ര്‍ പി​​ച്ചൈ എ​​ക്‌​​സി​​ല്‍ പ​​ങ്കു​​വ​​ച്ച പോ​​സ്റ്റി​​ല്‍ പ​​റ​​ഞ്ഞു.

article-image

dfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed