ജി.എസ്.എസ് 'ലയം പൊന്നോണം 2026': അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ 'ലയം പൊന്നോണം 2026' ആഘോഷങ്ങളുടെ ഭാഗമായി അൽ ഹിലോ ട്രേഡിങ്ങുമായി സഹകരിച്ച് അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ വിപിൻ വിജയൻ, വിജിത്ത് രാജ്, പ്രസന്നകുമാർ എന്നിവർ നയിച്ച ടീമുകൾ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ അൽ ഹിലോ ട്രേഡിങ് മാനേജിംഗ് ഡയറക്ടർ എ. കെ. ബാബു വിതരണം ചെയ്തു.
സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ സതീഷ് കുമാർ, കൾച്ചറൽ സെക്രട്ടറി വിദ്യാ രാജേഷ് എന്നിവർ സംസാരിച്ചു. സിന്ധു റോയി സ്വാഗതവും ആശ കുമാർ നന്ദിയും പറഞ്ഞു. അൻഷി ഷിജു പരിപാടികൾ നിയന്ത്രിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിൽ തിരുവാതിരയും സെപ്റ്റംബർ 4-ന് വിഭവസമൃദ്ധമായ ഓണസദ്യയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
fggfg
fdsdfsdf
dsfdfsfds

