ആശ്രയം ബഹ്‌റൈൻ പ്രഥമ ജനറൽ ബോഡിയും കമ്മിറ്റി രൂപീകരണവും പൂർത്തിയായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ മലയാളി കൂട്ടായ്മയായ 'ആശ്രയം ബഹ്‌റൈൻ' പ്രഥമ ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും സൽമാനിയ കലവറ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് കൊറ്റാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സയ്യിദ് ഹനീഫ ഉദ്ഘാടനം ചെയ്തു. അനീഷ് ആലപ്പുഴ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പുതിയ ഭാരവാഹികളായി അഷ്‌റഫ് കൊറ്റാടത്ത് (പ്രസിഡന്റ്), രാജേഷ് മാവേലിക്കര (സെക്രട്ടറി), അജ്മൽ കായംകുളം (ട്രഷറർ), ഷാജി സെബാസ്റ്റ്യൻ, അലീന (വൈസ് പ്രസിഡന്റുമാർ), സുജേഷ് എണ്ണയ്ക്കാട്, ആതിര പ്രശാന്ത് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. സയ്യിദ് ഹനീഫ, നൗഷാദ് കണ്ണൂർ എന്നിവരാണ് രക്ഷാധികാരികൾ.

ജോബി മോൻ (മെമ്പർഷിപ്പ് കോഡിനേറ്റർ), അനീഷ് ആലപ്പുഴ (ചാരിറ്റി & നോർക്ക കോഓർഡിനേറ്റർ) എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. രാജേഷ് മാവേലിക്കര സ്വാഗതവും അജ്മൽ കായംകുളം നന്ദിയും പറഞ്ഞു.

article-image

dsvdsds

article-image

dfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed