ഐ.സി.ആർ.എഫ് 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026' പത്താം ആഴ്ച പൂർത്തിയായി


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫോറത്തിന്റെ (ICRF) വേനൽക്കാല ആശ്വാസ പദ്ധതിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026' പത്താം ആഴ്ചയിലെ വിതരണം ഗലാലിയിലെ നിർമ്മാണ കേന്ദ്രത്തിൽ നടന്നു. കടുത്ത വേനലിൽ പണിയെടുക്കുന്ന 350-ഓളം തൊഴിലാളികൾക്ക് കുടിവെള്ളം, ജ്യൂസ്, പഴവർഗ്ഗങ്ങൾ എന്നിവ വിതരണം ചെയ്തു.

തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ (LMRA), ഐ.ഓ.എം (IOM) എന്നിവയുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ക്യാമ്പയിന് ബോഹ്‌റ സമുദായവും ഐ.സി.എ.ഐ (ICAI) ബഹ്‌റൈൻ ചാപ്റ്ററും പിന്തുണ നൽകുന്നുണ്ട്. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, കോർഡിനേറ്റർ ചെമ്പൻ ജലാൽ എന്നിവരും സന്നദ്ധ പ്രവർത്തകരും വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.

 

article-image

fvdfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed