4,000-ത്തിലധികം ദിനാർ കവർച്ച: മുഹറഖിൽ രണ്ട് പേർ അറസ്റ്റിൽ


മനാമ: 

നിരവധി തട്ടിപ്പുകൾ നടത്തുകയും 4,000 ബഹ്റൈനി ദിനാറിലധികം തട്ടിയെടുക്കുകയും ചെയ്ത രണ്ട് ഏഷ്യൻ പൗരന്മാരെ (24, 25 വയസ്സ്) മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രവർത്തനരഹിതമായ ഒരു വാണിജ്യ സ്ഥാപനത്തിന്റെ പേരിൽ ഇന്റീരിയർ‍ ഡിസൈനിങ്ങ് ജോലികൾ വാഗ്ദാനം ചെയ്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ആളുകളെ ആകർഷിച്ച ശേഷം വാഗ്ദാനം ചെയ്ത ജോലികൾ ചെയ്യാതെ പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ഇവരുടെ രീതിയെന്ന് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കൂടാതെ, ഒരു വാണിജ്യ കമ്പനിയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങി പണം നൽകാനും ഇവർ തയ്യാറായിരുന്നില്ല.

പരാതികൾ ലഭിച്ചയുടൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed