ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു

പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. മേയ് 31ന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിലാണ് ഓപൺ ഹൗസ്. അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ രാവിലെ ഒമ്പതിന് എംബസിയിലെത്തേണ്ടതാണെന്ന് എംബസി അധികൃതർ അറിയിച്ചു.
asdasd