ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. നിയമലംഘകർക്ക് മൂന്ന് വർഷത്തിൽ കുറയാത്ത തടവോ 2,000 ദീനാർ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം.  മാനുഷിക ഇടപെടലോ വിലയിരുത്തലോ ആവശ്യമായ തീരുമാനങ്ങളെടുക്കുന്നതിന് എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ 1,000 ദീനാർ വരെയാണ് പിഴ ചുമത്തുക.

സ്വകാര്യതയിലേക്ക് കടന്നുകയറുകയും വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുകയും സാമൂഹിക മൂല്യങ്ങൾ ലംഘിക്കുകയും ചെയ്യുന്ന എ.ഐ സിസ്റ്റങ്ങൾ പ്രോസസ് ചെയ്യുകയോ പ്രോഗ്രാം ചെയ്യുകയോ ചെയ്താൽ പിഴ 2,000 ദീനാർ വരെയായിരിക്കും. ലൈസൻസ് ഇല്ലാതെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ വികസിപ്പിച്ചാൽ നിയമലംഘകന് 1,000 ദീനാറിനും 10,000 ദീനാറിനും ഇടയിൽ പിഴ ചുമത്തും. അശാന്തി സൃഷ്ടിക്കുക, രാഷ്ട്രീയ അസ്വസ്ഥത, അട്ടിമറി, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഹ്വാനം എന്നിവക്കായി എ.ഐ ഉപയോഗിക്കാൻ ശ്രമിച്ചാൽ മൂന്ന് വർഷത്തിൽ കുറയാതെ ജയിൽ ശിക്ഷയും ലഭിക്കും. 

article-image

sdfgsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed