സിത്രക്ക് സമീപം ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മരണം


സിത്രക്ക് സമീപം ശൈഖ് ജാബർ അൽ സബാഹ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെയായിരുന്നു  അപകടം നടന്നത്.  സിത്ര കോസ്‌വേയിലേക്ക് പോവുകയായിരുന്ന വാഹനങ്ങളിലൊന്നിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എതിർ പാതയിലേക്ക് മറിയുകയും മറുവശത്ത് നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം സ്വദേശികളാണെന്നും യുവാക്കളാണെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നടപടിക്രമങ്ങൾ നടന്നു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

article-image

ംിുിംു

article-image

േ്ുിേു

You might also like

  • Straight Forward

Most Viewed