ഫോർമുല 1 ഊർജ ആവശ്യങ്ങൾക്കായി സോളാർ പാനലുകൾ


ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിയുടെ ഊർജ ആവശ്യങ്ങൾക്കായി സോളാർ പാനലുകൾ സ്ഥാപിച്ചു. ഇതോടെ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് കാർബൺ വിമുക്തമാക്കാനുള്ള രാജ്യത്തിന്റെ പ്രഖ്യാപനം ഫലപ്രാപ്തിയിലെത്തി. ഏഴു മാസങ്ങൾക്കുള്ളിലാണ് 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 7,125 സോളാർ പാനലുകൾ സ്ഥാപിച്ചത്.

രാജ്യം 2030ഓടെ കാർബൺ ന്യൂട്രൽ ആക്കാനുള്ള തീവ്രപരിശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് സോളാർ പാനലുകൾ സ്ഥാപിച്ച് വരുന്നത്. നിലവിൽ ബഹ്റൈൻ തുറമുഖം പൂർണമായി സൗരോർജം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.   

article-image

asdasd

You might also like

Most Viewed