അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള ഹമദ് രാജാവിന്റെ ക്ഷണം പാലസ്തീൻ പ്രസിഡന്‍റിന് കൈമാറി


ബഹ്റൈനിൽ മെയ് മാസം നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഔദ്യോഗിക ക്ഷണം പാലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കഴിഞ്ഞ ദിവസം റാമല്ലയിലെത്തി നേരിട്ട് കൈമാറി. 33ആമത് അറബ് ഉച്ചകോടിക്കാണ് ബഹ്റൈൻ ആതിഥ്യമരുളുന്നത്. പാലസ്തീനോടുള്ള ബഹ്റൈൻ നിലപാടിന് നന്ദി അറിയിച്ച മഹ്മൂദ് അബ്ബാസ് ഹമദ് രാജാവിന് അഭിവാദ്യങ്ങൾ നേരുകയും ചെയ്തു.  

അറബ് ഉച്ചകോടി വഴി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.   കൂടിക്കാഴ്ചയിൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ജന. സെക്രട്ടറി ഹുസൈൻ അശ്ശൈഖ്, ജോർഡനിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

article-image

ോ്േി്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed