ബഹ്റൈൻ മാർത്തോമ ഇടവകയുടെ വിശുദ്ധവാര ശുശ്രൂഷകൾ


ബഹ്റൈൻ മാർത്തോമ ഇടവകയുടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് ഇടവക മുൻ വികാരിയും മാർത്തോമ സഭ സീനിയർ വികാരി ജനറാളുമായ ഫാ. എബ്രഹാം ശാമുവേൽ നേതൃത്വം നൽകും. ഫാ. തോമസ് വർഗീസ്, ഫാ. ജോർജ് വർഗീസ്, ഇടവക വികാരിമാരായ ഫാദർ ഡേവിഡ് വി.ടൈറ്റസ്, ഫാദർ ബിബിൻസ് മാത്യൂസ് ഓമനാലി എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ സനദ് മാർത്തോമ കോംപ്ലക്സിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ ആരംഭിക്കും.

ശനിയാഴ്ച വൈകീട്ട് 7.30ന് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷയും വിശുദ്ധ കുർബാന ശുശ്രൂഷയും ഉണ്ടായിരിക്കും. ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്ക് വാഹന ക്രമീകരണം ചെയ്തിട്ടുണ്ടെന്നും, കൂടുതൽ വിവരങ്ങൾക്ക് ഇടവക സെക്രട്ടറി ഷെറി മാത്യൂസിനെ 36757705 എന്ന  നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു. 

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed