പ്രതിദിനം ആയിരത്തോളം പേർക്ക് ഭക്ഷണമൊരുക്കി ജംഇയത്തുൽ തർബിയത്ത് അൽ ഇസ്ലാമിക് സൊസൈറ്റി

ജംഇയത്തുൽ തർബിയത്ത് അൽ ഇസ്ലാമിക് സൊസൈറ്റി നടത്തി വരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസ്സം മലിക് ഖാലിദ് ജുമാമസ്ജിദിനോട് ചേർന്ന് തയ്യാർ ചെയ്യപ്പെട്ട ടെന്റിൽ നടത്തിവരുന്ന ഇഫ്താറിലേക്ക് ആയിരത്തോളം പേരാണ് ഓരോ ദിവസവും നോമ്പ് തുറക്കാനായി എത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്രതാനുഷ്ടാനത്തിന്റെ വിശുദ്ധി ഉൾക്കൊള്ളുന്ന ഈ പുണ്യ മാസത്തിൽ വിവിധ ഭാഷാ ദേശക്കാരായ വിശ്വാസികൾക്ക് ഒരനുഗ്രഹമായി മാറിയിരിക്കുന്ന ഈ സംരംഭം സൊസൈറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് ഭാരവാഹികൾ അറിയിച്ചു. അൽ മന്നാഇ സെന്റർ മലയാള വിഭാഗം പ്രബോധകരായ സി.ടി. യഹ്‌യ, സമീർ ഫാറൂഖി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും വിവിധ ദിവസങ്ങളിലായി നടക്കുന്നുണ്ടെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
്േി്േ