സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ; കനിമൊഴിയും ദയാനിധി മാരനും വീണ്ടും ജനവിധി തേടും


മത്സരിക്കുന്ന 21 സീറ്റിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ. കനിമൊഴി കരുണാനിധി (തൂത്തുക്കുടി), ദയാനിധി മാരന്‍ (സെന്‍ട്രല്‍ ചെന്നൈ), കലാനിധി വീരസ്വാമി (നോര്‍ത്ത് ചെന്നൈ), തമിഴച്ചി തങ്കപാണ്ഡ്യന്‍ (തെക്കന്‍ ചെന്നൈ), കരിര്‍ ആനന്ദ് (വെല്ലൂര്‍) തുടങ്ങിയ പ്രമുഖര്‍ വീണ്ടും ജനവിധി തേടും. പതിനൊന്ന് പുതുമുഖങ്ങള്‍ ഡിഎംകെയുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് വനിതകളും പട്ടികയില്‍ ഇടംനേടി. ഡോക്ടറേറ്റുള്ള രണ്ട് പേരും രണ്ട് ഡോക്ടര്‍മാരും ആറ് അഭിഭാഷകരും പട്ടികയിൽ ഇടംപിടിച്ചു.

വലിയ വാഗ്ദാനങ്ങൾ മുന്നോട്ടു വെയ്ക്കുന്ന പ്രകടന പത്രികയും ഡിഎംകെ പുറത്തിറക്കി. ഡിഎംകെ സഖ്യം അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്നും ഗവർണർ നിയമനം സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമാക്കുമെന്നുമാണ് ശ്രദ്ധേയമായ വാഗ്ദാനം. ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ച്, നീറ്റ് പരീക്ഷ നിർത്തലാക്കും.

കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. പുതുച്ചേരിക്ക് സംസ്ഥാന പദവിുയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് ഡിഎംകെ പ്രകടന പത്രികയിലുള്ളത്. ദേശീയപാതകളിലെ ടോള്‍ പിരിവ് നിർത്തലാക്കുമെന്നും. 'തിരുക്കുറൽ' ദേശീയ പുസ്തകമാക്കുമെന്നും പത്രികയിൽ പറയുന്നു. ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജർക്ക് ഇന്ത്യൻ പൗരത്വം, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും മാസം1000 രൂപ, പാചക വാതകത്തിന് 500 രൂപയും പെട്രോളിനും ഡീസലിനും യഥാക്രമം 75രൂപയും 65 രൂപയാക്കുമെന്നുമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

ഡിഎംകെ മുന്നണി സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ആകെയുള്ള 39 സീറ്റില്‍ 21ൽ ഡിഎംകെ മത്സരിക്കും. 10 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ വീതം സിപിഐഎമ്മും സിപിഐയും വികെസിയും മത്സരിക്കും. മുസ്ലിം ലീഗ്, എംഡിഎംകെ, കെഎംഡികെ എന്നിവര്‍ ഒരോ സീറ്റിലും മത്സരിക്കും.

article-image

asdadsadsadsads

You might also like

Most Viewed