സോൾ ആന്റ് സെറയുടെ ആദ്യവിദേശ റീട്ടെയിൽ യൂണിറ്റ് ബഹ്റൈനിൽ ആരംഭിച്ചു

കുട്ടികളുടെ വസ്ത്രനിർമാണ സംരംഭവും പ്രശസ്ത ബ്രാൻഡുമായ സോൾ ആന്റ് സെറയുടെ ആദ്യവിദേശ റീട്ടെയിൽ യൂണിറ്റ് ബഹ്‌റൈനിലെ സീഫ് മാളിൽ നഹാജ് എന്റർപ്രൈസസുമായി ചേർന്ന് തുറന്നു പ്രവർത്തനം ആരംഭിച്ചു. ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ അബ്ദുള്ള നാസ് സ്റ്റോറിന്റെ ഉദ്ഘാടനാം നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് മുഖ്യ അതിഥി ആയിരുന്നു. സോൾ ആന്റ് സെറയുടെ ബ്രാൻഡ് ഉടമയും ബഹ്‌റൈൻ ഔട്ട്ലെറ്റ് പാർട്ട്ണറുമായ തനൂറാസ്വേതാ മേനോൻ, ബഹ്‌റൈൻ പാർട്ടണർ നാസർ അൽ ഹാമർ, ബഹ്‌റൈൻ രാജാവിന്റെ ഉപദേശകൻ നബീൽ അൽ ഹാമർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള , ഇന്ത്യൻ സ്‌ക്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സോൾ & സെയ്‌റയ്ക്ക് ഇന്ത്യയിൽ 16 ശാഖകളാണ് ഉള്ളത്.
െേെി