പോസ്റ്റർ പ്രകാശനം ചെയ്തു


റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഐ.സി.എഫ് പ്രകാശതീരം24ന്‍റെ സൽമാബാദ് സെൻട്രൽ തല പ്രചാരണോദ്ഘാടനത്തിന്‍റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു. സൽമാബാദ് സുന്നി സെന്‍ററിൽ പ്രസിഡന്‍റ് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നാഷനൽ അഡ്മിൻ പ്രസിഡന്‍റ് അബ്ദുസ്സലാം മുസ്‍ലിയാർ കോട്ടക്കൽ പ്രകാശനം നിർവഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഖുർആൻപ്രഭാഷണം മാർച്ച് 7, 8 തീയതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിലാണ് നടക്കുക. അബ്ദുർറഹീം സഖാഫി വരവൂർ, മുനീർ സഖാഫി ചേകന്നൂർ, ഹംസ ഖാലിദ് സഖാഫി, ആസിഫ് നഈമി കോട്ടോപ്പാടം, ഷാജഹാൻ കൂരിക്കുഴി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

article-image

sdg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed