ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മഹാരാഷ്ട്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ദാർ അൽ ഷിഫയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറോളം ആളുകൾ പങ്കാളികളായ മെഡിക്കൽ ക്യാമ്പ് ഡോക്ടർ പി വി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ഖുർഷിദ് ആലം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യപ്രവർത്തക കാത്തു സച്ച്ദേവ് വിശിഷ്ടാതിഥിയായിരുന്നു.

മുഹമ്മദ് സലീം സ്വാഗതം പറഞ്ഞ ഉദ്ഘാടന യോഗത്തിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്, അശറഫ് കൂരാൻ, മുകേഷ് യാദവ്, സത്യജിത് പാണ്ഡെ, ധീരുബായ് ജോദർ, കേശവ് വർമ്മ, സയ്യിദ് ഹനീഫ്, ജവാദ് പാഷ, അനസ് റഹീം, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, സലാം നിലമ്പൂർ, ദാറുൽ ഷിഫാ മെഡിക്കൽ സെന്റർ ഡയറക്ടർ ഷമീർ അഹമ്മദ്, ഗയാ സുദ്ധീൻ അഹമ്മദ് ഇസ്രത്ത് എന്നിവർ സംസാരിച്ചു . വൈസ് പ്രസിഡണ്ട് മുഹമ്മദ് ഗയാസ് നന്ദി രേഖപ്പെടുത്തി.

article-image

dsdddsds

You might also like

Most Viewed