ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ല കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു


ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ല കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. മനാമയിലെ  സീക്രട്ട് ഗാർഡനിൽ വെച്ച് നടന്ന സംഗമത്തിൽ ഇരുന്നൂറിലേറെ അംഗങ്ങൾ പങ്കെടുത്തു. ജില്ല പ്രസിഡന്റ് സിജു പുന്നവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ  ജില്ല ജനറൽ സെക്രട്ടറി ബിനു പാലത്തിങ്ങൽ സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, സംഘടന ചുമതല വഹിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ലത്തീഫ് ആയംചേരി, കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി ഇബ്രാഹിം അദ്ഹം, സിബി ചെമ്പന്നൂർ, മുൻ കോട്ടയം ജില്ല പ്രസിഡണ്ടുമാരായ ഷിബു എബ്രഹാം, റോബിൻ എബ്രഹാം, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നം കുള ത്തിങ്ങൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ സംസാരിച്ചു.  പ്രോഗ്രാം കൺവീനർ ജെയ്സൺ മാത്യു നന്ദി പറഞു.  

ആഷിക് മുരളിയുടെ നേതൃത്വത്തിൽ  നിരവധി കലാ പരിപാടികൾ അരങ്ങേറിയ സംഗമത്തിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി മത്സരങ്ങളും ഒരുക്കിയിരുന്നു.

article-image

asdf

You might also like

  • Straight Forward

Most Viewed