ആലപ്പുഴ പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. പ്രസിഡന്റ് അനിൽ കായംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ് അമ്പലപ്പുഴ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് 2022 − 2023 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും അനീഷ് മാളികമുക്ക് വരവ് ചെലവ് കണക്കും ശ്രീജിത്ത് ആലപ്പുഴ ബൈലോ ഭേദഗതിയും ആതിര പ്രശാന്ത് വനിതാവേദി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.
2024−2025 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു. ഹരീഷ് ചെങ്ങന്നൂർ നന്ദി അറിയിച്ചു.
െ്ിു്ംു