ബഹ്‌റൈൻ പ്രതിഭ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനത്തിൽ ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല ദാർ അൽ ഷിഫാ ഹൂറയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ രക്തപരിശോധന, ദന്ത പരിശോധന, പീഡിയാട്രിക്, ഇ എൻ ടി എന്നീ ഡോക്ടർമാരുടെ കൺസൾട്ടേഷൻ എന്നിവയാണ് ഉണ്ടായിരുന്നത്. മുഹറഖ് മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതവും, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ രക്ഷാധികാരി ശ്രീജിത്ത്, ദാർ അൽ ഷിഫ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അബ്ദുൽ നസീബ് , ഹെല്പ് ലൈൻ കൺവീനർ ജയേഷ്, വനിതാ വേദി സെക്രട്ടറി റീഗ പ്രതീപ് എന്നിവർ ആശംസയും രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് പത്ത് ദിവസത്തേക്ക് സൗജന്യ കൺസൾട്ടേഷൻ ഉണ്ടായിരിക്കുമെന്ന് ദാർ അൽ ഷിഫ ജനറൽ മാനേജർ അഹ്മദ് ഷമീർ അറിയിച്ചു.
sdfds