വിദ്യാർഥികൾ കൂടുതൽ ക്രിയാത്മകം, അതിനാൽ രാജ്യം ശോഭനം’; പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി


പരീക്ഷയുടെ സമ്മർദ്ദമില്ലാതാക്കി വിദ്യാർഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പരിക്ഷാ പേ ചർച്ച ഇന്ന് നടന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ചയുടെ ഏഴാം പതിപ്പാണ് ഇന്ന് നടന്നത്. ഇന്നത്തെ വിദ്യാർഥികൾ കൂടുതൽ ക്രിയാത്മകമാണെന്നും രാജ്യത്തിന്റെ ഭാവി അതുകൊണ്ട് തന്നെ ശോഭനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരത് മണ്ടപം ആദ്യമായാണ് പരിക്ഷാ പേ ചർച്ചയ്ക്ക് വേദി ആയത്. പ്രധാനമന്ത്രിക്കൊപ്പം എതാണ്ട് 4000ത്തോളം വിദ്യാർത്ഥികൾ ചർച്ചയിൽ നേരിട്ട് പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും രണ്ട് വിദ്യാർഥികളും ഓരോ അധ്യാപകരും വീതം പ്രത്യേക അതിഥികളായി. 2 കോടി 25 ലക്ഷം പേർ പരിപാടിയിൽ രജിസ്റ്റർ ചെയ്തിരുന്നു. 14 ലക്ഷത്തിലധികം പേർ അധ്യാപകരും അഞ്ച് ലക്ഷത്തിലധികം പേർ മാതാപിതാക്കളും ആണ്. കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ മേഘ്‌ന.എൻ.നാഥ് പരിപാടി നിയന്ത്രിച്ചു. പരീക്ഷകളെ നേരിടാൻ വിദ്യാർഥികളെ മാനസ്സികമായ് സജ്ജമാക്കാൻ 2018 മുതലാണ് പ്രധാനമന്ത്രി ‘പരീക്ഷാ പേ ചർച്ച’ ആരംഭിച്ചത്.

article-image

asasdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed