പിഎം ശ്രീയിൽ അടി തുടരുന്നു; 'ശിവൻകുട്ടിയെ പഠിപ്പിക്കാൻ ഞാൻ ആളല്ല', സിപിഎം നേതാക്കൾ പഠിപ്പിക്കട്ടെയെന്നും സിപിഐ


ഷീബവിജയ൯

തിരുവനന്തപുരം: പിഎം ശ്രീയിൽ അടി തുടരുകയാണ്. പി എം ശ്രീയെ ജയപരാജയങ്ങളുടെ അളവുകോൽ വെച്ച് അളക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. വി ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യം എല്ലാവർക്കും ബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐക്ക് രാഷ്ട്രീയ ബോധ്യമുണ്ട്. പി എം ശ്രീയെ കുറിച്ച് ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണെന്നും ബിനോയ് വിശ്വം ചോദിച്ചു. പിഎം ശ്രീയും എസ്എസ്കെയും ഒന്നല്ല. എസ്എസ്കെ ഫണ്ടിന് കേരളത്തിന് അവകാശമുണ്ട്. എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വെച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും ഇക്കാര്യം എല്ലാവർക്കും ബോധ്യം ഉണ്ടാകണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. മന്ത്രി വി ശിവൻകുട്ടിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

അതേസമയം സിപിഐയെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. എൽഡിഎഫിൻ്റെയോ ആരുടെയോ വിജയമോ പരാജയമോ അല്ലെന്നും ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല. നയങ്ങളിൽ നിന്നും പിന്നോട്ടുപോയത് ആരെന്ന് ഞാൻ പോസ്റ്റുമോർട്ടം ചെയ്യുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽ നിന്നും സിപിഎം പഠിക്കേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

article-image

sdfdsf

You might also like

  • Straight Forward

Most Viewed