നവീകരിച്ച റിഫ സെൻട്രൽ മാർക്കറ്റ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബ്ൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു


നവീകരിച്ച റിഫ സെൻട്രൽ മാർക്കറ്റ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബ്ൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലകളിൽ ജനങ്ങൾക്ക് അടിസ്ഥാന ഭക്ഷ്യവിഭവങ്ങൾ സുലഭമായി മിതമായ വിലയിൽ ലഭ്യമാക്കുകയെന്നതാണ് സെൻട്രൽ മാർക്കറ്റുകളുടെ ദൗത്യം. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള മാർക്കറ്റുകൾ നിർമ്മിക്കുന്നത് ജനങ്ങൾക്ക് ഏറെ ഗുണകരമാണെന്ന് ഉദ്ഘാടന ചടങ്ങിൽ ഉപപ്രധാനമന്ത്രി  ചൂണ്ടിക്കാട്ടി.

മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, ദക്ഷിണ മേഖല ഗവർണർ ശൈഖ് അലി ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ, ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

sdfsd

You might also like

  • Straight Forward

Most Viewed