മുൻ ബഹ്റൈൻ പ്രവാസി ബഷീർ പറവൂരിന്റെ ‘ഓർമപ്പെയ്ത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു


നാലു പതിറ്റാണ്ട് ബഹ്റൈൻ പ്രവാസിയായിരുന്ന ബഷീർ പറവൂരിന്റെ ‘ഓർമപ്പെയ്ത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹ്റൈനിൽ  നടന്നു. ബി.കെ.എസ്.എഫ്  ക്രിസ്മസ്−ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ച് കെസിറ്റിയിൽ നടന്ന ചടങ്ങിൽ ഫാ. ജോർജ് സണ്ണി പ്രകാശനം നിർവഹിച്ചു.  ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി പുസ്തകം ഏറ്റുവാങ്ങി. സ്വന്തം ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി 29 അധ്യായങ്ങൾ അടങ്ങിയ കഥാസമാഹാരമാണ് ‘ഓർമപ്പെയ്ത്ത്’.   

പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പറവൂരിൽ വെച്ച് കെ.ഇ. എൻ. കുഞ്ഞഹമ്മദാണ് ഓർമപ്പെയ്ത്തിന്റെ നാട്ടിലെ പ്രകാശനം നിർവഹിച്ചത്. ബഹ്റൈനിൽ ഒരു ദീനാർ വിലയുള്ള പുസ്തകം വിറ്റുകിട്ടുന്ന തുക ബി.കെ.എസ്.എഫ് കാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. പുസ്തകം ആവശ്യമുള്ളവർ 33175531 എന്ന നമ്പറിൽ ബഷീർ അമ്പലായിയുമായി ബന്ധപ്പെടാവുന്നതാണ്. 

article-image

ോേ്ിോേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed