പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന പ്രമേഹവും കിഡ്നി രോഗങ്ങളും; ഐ.സി.എഫ് മെഡികോൺ നാളെ

പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന പ്രമേഹത്തെയും കിഡ്നി രോഗങ്ങളെയും കുറിച്ച് ബോധവത്കരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സത്‍വിസ് സമിതി സംഘടിപ്പിക്കുന്ന മെഡികോൺ നാളെ വൈകീട്ട് ആറ് മണിക്ക് സൽമാബാദ് സുന്നി സെന്ററിൽ നടക്കും. ജീവിത ശൈലി രോഗ നിയന്ത്രണങ്ങളും ചികിത്സാരീതികളും വിശദീകരിക്കുന്ന മെഡി കോൺ സെഷന് മിഡിൽ ഈസ്റ്റ്.
മെഡിക്കൽ സെന്റർ ജനറൽ ഫിസിഷൻ ഡോ. ഫെമിൽ എരഞ്ഞിക്കൽ നേതൃത്വം നൽകും. 2024 ഐ.സി.എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് മാസം നീളുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി ജനസമ്പർക്കം, ലഘുലേഖ വിതരണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രൊഫ് മീറ്റ്, ഇലൽ ഖുലൂബ്, മെഡിക്കൽ വെബിനാർ എന്നിവ നടക്കും.
െംമെംമ