ദാറുൽ ഈമാൻ കേരള മദ്രസകളുടെ വാർഷികാഘോഷ പരിപാടിയായ “അജ്‌വദ് 24” ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ദാറുൽ ഈമാൻ കേരള മദ്രസകളുടെ വാർഷികാഘോഷ പരിപാടിയായ “അജ്‌വദ് 24” ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നാളെ മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്ന് മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഉയർന്ന വിജയം നേടിയ കുട്ടികളെ ആദരിക്കും. സിഫ് മസ്‌ജിദ് ഖത്തീബും പണ്ഡിതനുമായ അബ്ദുൽ ബാസിത് അസരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, പിടിഎ പ്രസിഡൻ്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ തുടങ്ങിയവരും പങ്കെടുക്കും. പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ ഖുർആൻ അടക്കമുള്ള ഇസ്‌ലാമിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കുന്ന സ്ഥാപനമാണ് ദാറുൽ ഈമാൻ കേരള മദ്രസ. കൂടുതൽ വിവരങ്ങൾക്ക് 36513453 അല്ലെങ്കിൽ 34026136 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
sdfsd