ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; എട്ട് വയസുകാരി കൊല്ലപ്പെട്ടു


ബിഹാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി. എട്ടും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇരകളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ 12 കാരിയെ പട്നയിലെ എയിംസിൽ പ്രവേശിപ്പിച്ചു.

പട്നയിലെ ഹിന്ദുനി ബദർ പ്രദേശത്താണ് സംഭവം. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാൻ പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും പെൺകുട്ടികളെ തെരഞ്ഞിറങ്ങി. കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

ചൊവ്വാഴ്ച ഇരകളിൽ ഒരാളുടെ മൃതദേഹം ഒരു കുഴിയിൽ നിന്ന് പ്രദേശവാസികൾ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെൺകുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടൻ ഇവരെ ആശുപത്രയിൽ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 കാരി പട്നയിലെ എയിംസിൽ ജീവന് വേണ്ടി പോരാടുകയാണ്. സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

article-image

fdsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed