ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബഷീർ മഞ്ചേശ്വരം അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
                                                            ബഹ്റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ സീനിയർ നേതാവും മഞ്ചേശ്വരം മണ്ഡലം ഉപദേശക സമിതി അംഗവുമായ ബഷീർ സാഹിബ് (പോലീസ്) മഞ്ചേശ്വരന്റെത്തിന്റെ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും മനാമ കെഎംസിസി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഫസൽ ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
ഉസ്താദ് അസ്ലം ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെഎംസിസി കാസർഗോഡ് ജില്ലാ മുൻ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം
അനുസ്മരണ പ്രഭാഷണം നടത്തി. ഹുസൈൻ സി മാണിക്കോത്ത്, റിയാസ് പട്ല, ആത്തിക്ക് പുത്തൂർ, ഹനീഫ് ഉപ്പള, മുസ്തഫ സുങ്കതകട്ടെ, ഹുസൈൻ ഉപ്പള എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികൾ മറ്റു ജില്ലാ, ഏരിയ,മണ്ഡലം, നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. അലി ബംബ്രാണ സ്വാഗതവും സമദ് സുങ്കതകട്ടെ നന്ദിയും പറഞ്ഞു.
dvxv
												
										
																	